അമ്മയ്ക്ക് നന്ദിയുമായി അവരുമെത്തി സ്ത്രീ വേഷത്തില്‍ , അഞ്ച് പുരുഷന്‍മാര്‍ സ്ത്രീ വേഷത്തില്‍ പൊങ്കാലയിട്ടു... എന്ന തലകെട്ടോടെയാണ് ആറ്റുകാലില്‍ പൊങ്കാല ഇടാന്‍ എത്തിയ ഭിന്നലിംഗക്കാരെ പേര് പറഞ്ഞ് ഫോട്ടോ ഉള്‍പ്പെടെ മനോരമ വാര്‍ത്ത നല്‍കിയത്. സ്ത്രീവേഷത്തില്‍ അഭിനയിക്കുന്ന കലാകാരനായ സുകു സ്ത്രീവേഷത്തില്‍ എത്തി പൊങ്കാലയിട്ട വാര്‍ത്തയ്ക്കൊപ്പം മനോരമ ചേര്‍ത്തത് യഥാര്‍ത്ഥ ട്രാൻസ്ജെൻഡേഴ്സിനെയായിരുന്നു. ഇതിനെതിരെയാണ് ട്രാൻസ്ജെൻഡറുകളായ ആളുകള്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.